വീണ്ടെടുപ്പിന്‍ ചരിത്രം

178/233

44 - വലിയ വിശ്വാസത്യാഗം

യേശു തന്‍റെ ശിഷ്യന്മാരെ വിട്ടുപിരിയുന്നതിന് മുമ്പുതന്നെ തന്‍റെ രണ്ടാമത്തെ വരവിലെ മഹത്വപ്രത്യക്ഷതയിൽ അവരെ വിടുവിക്കുന്നതുവരെ അവർക്കുണ്ടാകാവുന്ന അനുഭവങ്ങളും യെരുശലേമിന്‍റെ നാശവും വെളിപ്പെടുത്തി. അപ്പൊസ്തലിക സഭയുടെമേൽ ആഞ്ഞടിക്കുന്ന കാറ്റ് ഭാവിയുടെ ആഴത്തിലേക്കു കടന്നു ചെല്ലുന്നതു യേശു ഒലിവ് മലയിൽ വച്ച് കണ്ടു. വരുംകാലത്തെ അന്ധകാരയുഗത്തിലും പീഡനത്തിലുംകൂടെ തന്‍റെ അനുയായികൾ കടന്നുപോകുന്നതും അവന്‍റെ നേത്രം ദർശിച്ചു. ഈ ലോകാധിപതികൾ ദൈവസഭയ്ക്ക് നല്കുന്ന ഓഹരി ഭയങ്കര പ്രാധാന്യം അർഹിക്കുന്ന ചുരുക്കം ചില വാക്കുകളിലൂടെ രക്ഷകൻ മുൻകൂട്ടി പറഞ്ഞു. ക്രിസ്തുവിന്‍റെ അനുഗാമികൾ രക്ഷകനെപ്പോലെ താഴ്മയുടെയും പരി ഹാസത്തിന്‍റെയും യാതനയുടെയും പാതയിലൂടെ പോകേണ്ടതാണ്. ലോകരക്ഷകനോടുള്ള ശത്രുത തന്‍റെ നാമത്തിൽ വിശ്വസിക്കുന്നവരോടും ഉണ്ടാകും. വീച 358.1

ആദിമസഭയുടെ ചരിത്രം രക്ഷകന്‍റെ വാക്കുകൾക്ക് സാക്ഷ്യം വഹിച്ചു. ഭൂമിയുടെയും പാതാളത്തിന്‍റെയും ശക്തികൾ ക്രിസ്തുവിനും തന്‍റെ അനുഗാമികൾക്കും എതിരായി അണിനിരന്നു. സുവിശേഷം വിജയിക്കുമെന്നും തന്‍റെ ദൈവാലയങ്ങളും ബലിപീഠങ്ങളും മുഴുവനായി നഷ്ടപ്പെടുമെന്നും മുൻകൂട്ടിക്കണ്ട് ക്രിസ്ത്യാനിത്വത്തെ മുഴുവനായി നശിപ്പിക്കുവാൻ അജ്ഞാന മതം തന്‍റെ ആജ്ഞാനുവർത്തികൾക്ക് നിർദ്ദേശം നല്കി. കഠിന പീഡനങ്ങൾ അതിരൂക്ഷമായി; ക്രിസ്ത്യാനികളുടെ സ്വത്തുക്കളെ അപഹരിക്കുകയും ഭവനങ്ങളിൽനിന്നു ബഹിഷ്കൃതരാക്കുകയും ചെയ്തു. അവർ ഭയങ്കര പീഡാനുഭവത്തോടു പോരാടേണ്ടിവന്നു. അവർ “പരിഹാസം, ചമ്മട്ടി, ചങ്ങല, തടവ് ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.” എബ്രാ. 11:36. അനേകർ തങ്ങളുടെ സാക്ഷ്യത്തിനു മുദ്രയിട്ടതു രക്തം കൊണ്ടായിരുന്നു. ശ്രേഷ്ഠന്മാരും ദാസന്മാരും ധനവാനും പാവപ്പെട്ടവനും പണ്ഡിതനും പാമരനും കരുണയില്ലാതെ കൊല്ലപ്പെട്ടു. ക്രിസ്തീയ സഭയെ അക്രമംകൊണ്ടു നശിപ്പിക്കാനുള്ള സാത്താന്‍റെ പരിശ്രമങ്ങൾ നിഷ്ഫലമായിരുന്നു. യേശുവിന്‍റെ ശിഷ്യന്മാരിൽ വിശ്വസ്തരായ പ്രമാണികൾ തങ്ങളുടെ ഔദ്യോഗിക നിലയിലിരിക്കുമ്പോൾ ജീവൻ നല്കേണ്ടിവന്നതിനാൽ വൻ വിവാദം അവസാനിച്ചില്ല. പരാജയത്താൽ അവർ കീഴടങ്ങിയില്ല. ദൈവത്തിന്‍റെ വേലക്കാർ കൊല്ലപ്പെട്ടു, എന്നാൽ ദൈവവേല നേരെ മുമ്പോട്ടുപോയി. സുവിശേഷം തുടർച്ചയായി പ്രചരിക്കുകയും അനുയായികൾ വർദ്ധിക്കുകയും ചെയ്തു. ജാതീയ ഭരണാധികാരികൾ പീഡനം മുമ്പോട്ടു കൊണ്ടുപോകാൻ നിർബ്ബന്ധിച്ചപ്പോൾ ഒരു ക്രിസ്ത്യാനി ഉപദേശിച്ചു: “നിങ്ങൾക്കു ഞങ്ങളെ കൊല്ലുകയോ, പീഡിപ്പിക്കയോ, വധിക്കയോ ശിക്ഷിക്കയോ ചെയ്യാം... നിങ്ങളുടെ ഈ പീഡനം നിങ്ങൾക്കു പ്രയോജനപ്പെടുകയില്ല.” അതു മറ്റുള്ളവരെ തങ്ങളുടെ പ്രേരണയ്ക്കു വിധേയരാക്കാനുള്ള ശക്തമായ ഒരു ക്ഷണം ആയിരുന്നു. “ഞങ്ങളെ കൂടെക്കൂടെ അരിഞ്ഞ് നശിപ്പിക്കുമ്പോൾ ഞങ്ങൾ എണ്ണത്തിൽ വർദ്ധിച്ചു വളരുന്നത് ക്രിസ്ത്യാനിയുടെ രക്തം വിത്തായതിനാലാണ്.” വീച 358.2

ആയിരങ്ങളെ ജയിലിലിടുകയും കൊല്ലുകയും ചെയ്തു; എന്നാൽ അവരുടെ സ്ഥാനം എടുപ്പാൻ മറ്റുള്ളവർ എഴുന്നേറ്റു. തങ്ങളുടെ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായിത്തീർന്നവർ ക്രിസ്തുവിൽ സുരക്ഷിതരായിരുന്നു; അവർ വിജയികളായി പരിഗണിക്കപ്പെടുകയും ചെയ്തു. അവർ നല്ല പോർ പൊരുതി; ക്രിസ്തു വരുമ്പോൾ അവർക്ക് മഹത്വത്തിന്‍റെ കിരീടം ലഭിക്കും. അവർ സഹിക്കേണ്ടിവന്ന കഷ്ടപ്പാടുകൾ ക്രിസ്ത്യാനികളെ പരസ്പരവും ക്രിസ്തുവിനോടും കൂടുതൽ അടുപ്പിച്ചു. അവർ ജീവിച്ചിരിക്കുമ്പോഴുള്ള മാതൃകയും മരിക്കുമ്പോഴുള്ള സാക്ഷ്യവും, സത്യത്തിനുവേണ്ടിയുള്ള നിരന്തര സാക്ഷ്യമായിത്തീരുകയും ഏറ്റവും കുറഞ്ഞ പ്രതീക്ഷയുള്ള സാത്താന്‍റെ പ്രജകൾ അവന്‍റെ സേവനം ഉപേക്ഷിച്ച് ക്രിസ്തുവിന്‍റെ കൊടിക്കീഴിൽ അംഗങ്ങളായി ചേർക്കപ്പെടുകയും ചെയ്തു. വീച 359.1