സഭയ്ക്കുള്ള ആലോചന

151/306

അദ്ധ്യായം 31 - ഭാര്യാഭർതൃബന്ധം

ദൈവത്തിന്റെ വിശുദ്ധ കല്പനയാൽ പരിരക്ഷിക്കപ്പെടുന്ന തന്റെ പാവനകർമ്മങ്ങളിൽ ഒന്നാണു വിവാഹ ബന്ധമെന്നു കരുതുന്നവർ സാമാന്യബുദ്ധിയുടെ ആജ്ഞയാൽ നിയന്ത്രിക്കപ്പെടും. സആ 262.1

യേശു അവിവാഹിതത്വം അഥവാ ബ്രഹ്മചര്യം ഒരുവർക്കും നിർബ്ബന്ധി ക്കയില്ല. വിവാഹത്തിന്റെ പാവനബന്ധത്തെ നശിപ്പിക്കാനല്ല അതിന്റെ പൂർവ്വ പരിശുദ്ധിയിലേക്കുയർത്തി സമുദ്ധരിക്കാനാണു ക്രിസ്തു വന്നത്. പരിശുദ്ധവും നിസ്വാർത്ഥവുമായ സ്നേഹം ആധിപത്യം നടത്തുന്ന കുടുംബത്തെ, സന്തോഷത്തോടെ താൻ വീക്ഷിക്കുന്നു. സആ 262.2